Monkeypox: കുരങ്ങു പനി: ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു എ ഇ

യു എ ഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങു പനി(Monkeypox) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് യു എ ഇ(UAE) ആരോഗ്യമന്ത്രാലയം സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണം. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രോഗബാധിതര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം. രോഗം ബാധിച്ചവരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ആരോഗ്യനില അധികൃതര്‍ നിരീക്ഷിക്കുകയും ചെയ്യണം. രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ഭീതിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

മേയ് 24നാണ് യു എ ഇയില്‍ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിയിലാണ് രോഗം കണ്ടെത്തിയത്. യുഎസിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. നിലവില്‍ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. പനി, ശരീരവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങു പനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. കൂട്ടികളില്‍ രോഗം കൂടുതല്‍ ഗുരുതരമാകാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News