യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി;ദില്ലി വിമാനത്താവളത്തില്‍ പ്രതിഷേധം|Delhi Airport

യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി. ദില്ലിയില്‍ നിന്ന് കോഴിക്കോടുള്ള വിമാനമാണ് യാത്രക്കാരെ ഒഴിവാക്കി സര്‍വീസ് നടത്തിയത്. ഇതേത്തുടര്‍ന്ന് ഇരുപതോളം യാത്രക്കാര്‍ ദില്ലി വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. താമസിച്ചു എന്ന വിശദീകരണമാണ് എയര്‍ ഇന്ത്യ നല്‍കുന്നത്.ഇന്ന് രാവിലെ 5.45 ന് ഉള്ള എയർ ഇന്ത്യ വിമാനമാണ്  യാത്രക്കാരെ ഒഴിവാക്കി സർവീസ് നടത്തിയത്.

നേപ്പാള്‍ വിമാന അപകടം: 22 പേരും മരിച്ചു

നേപ്പാളിലെ മുസ്താങ്ങില്‍ വിമാനം മലയിലിടിച്ച് തകര്‍ന്ന സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചു. 21 മൃതദേഹം കണ്ടെത്തി. മലമുകളിലെ അപകടസ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുംബൈ താനെ സ്വദേശികളായ അശോക് കുമാര്‍ ത്രിപാദി, ഭാര്യ വൈഭവി ഭണ്ഡേകര്‍, മക്കള്‍ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. രണ്ടു ജര്‍മന്‍കാരും, 13 നേപ്പാള്‍ സ്വദേശികളുമായിരുന്നു മറ്റ് യാത്രക്കാര്‍. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കണ്ടെടുത്ത 10 മൃതദേഹം കൊവാങ്ങിലെത്തിച്ച് പിന്നീട് കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് നേപ്പാള്‍ പാര്‍ലമെന്ററി സമിതിയുടെ പ്രഥമികാന്വേഷണത്തിലെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News