Thrikkakara: തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്താന്‍ താരനിരയും; രഞ്ജി പണിക്കരും ജനാര്‍ദ്ദനനുമടക്കമുള്ളവര്‍ വോട്ട് ചെയ്തു

സിനിമാതാരങ്ങള്‍ ഒരുപാടുള്ള മണ്ഡലമായ തൃക്കാക്കരയില്‍(Thrikkakara) നിരവധി താരങ്ങളാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ളവരാണ് ഇവിടുത്തെ താരവോട്ടര്‍മാര്‍. ഇരുവരും പൊന്നുരുന്നിയിലെ ബൂത്തില്‍ ഉടന്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ കടവന്ത്ര YMCA ഹാള്‍ 105 A ബൂത്തില്‍ വോട്ട് ചെയ്തു. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്‌കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ജനാര്‍ദ്ദനന്‍ വെണ്ണല ഹൈസ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗവ. BTS LP സ്‌കൂള്‍ ബൂത്ത് 16 ല്‍ വോട്ട് ചെയ്തു.

നടി കാവ്യ മാധവനും തൃക്കാക്കരയിലെ വോട്ടറാണ്. റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരും ഈ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സംവിധായകന്‍ വിനയന്‍ ഉച്ചക്ക് ശേഷമായിരിക്കും വോട്ട് രേഖപ്പെടുത്തുക. സംവിധായകന്‍ സിദ്ദിഖ്, നടനും സംവിധായകനുമായ ലാല്‍ എന്നിവരും വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News