Thrikkakkara: തൃക്കാക്കര അധമരാഷ്ടീയത്തിന്റെ വിധിയെഴുത്താവുമെന്ന് മന്ത്രി പി രാജീവ്

തൃക്കാക്കര അധമ രാഷ്ടീയത്തിന്റെ വിധിയെഴുത്താവുമെന്ന് മന്ത്രി പി രാജീവ്. പ്രതിക്ഷനേതാവ് മാപ്പ് പറഞ്ഞ് അവരുടെ വോട്ടുകളും ഘഉഎ സ്ഥാനാര്‍ഥിയ്ക്ക് ചെയ്യണം, വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് ആണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞു. ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിവേരറക്കണമെന്നും മന്ത്രി പറഞ്ഞു.

Thrikkakkara: തൃക്കാക്കരയില്‍ കനത്ത പോളിങ്; ഇതുവരെ പോളിങ് 20% കടന്നു

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി.  വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ വിഐപി വോട്ടുകള്‍ പ്രതീക്ഷിക്കുന്നത് വെണ്ണലയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്.

239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും.

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News