LDF:എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടി; 41,021 പട്ടയങ്ങളുടെ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും

(LDF)എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും. ഇത് സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍രെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ രൂപം:-

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 41,021 പട്ടയങ്ങളുടെ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും. ഒന്നാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 13,514 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. അതുള്‍പ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നല്‍കാന്‍ ഈ സര്‍ക്കാരിന്റെ ഒരു വര്‍ഷ കാലയളവിനിടെ സാധിച്ചു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പട്ടയ വിതരണം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായാണ് നാല്പത്തിനായിരത്തിലധികം പട്ടയങ്ങള്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കി നല്‍കാന്‍ സാധിച്ചത്. സര്‍വ്വതലസ്പര്‍ശിയായ ജനകീയ വികസന ബദല്‍ മുന്നോട്ടുവെക്കുന്ന ഈ സര്‍ക്കാരിന്റെ വലിയൊരു ചുവടുവെപ്പാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News