Pinarayi Vijayan: പുകയില ഉപേക്ഷിച്ച് ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം; പുകയില വിരുദ്ധ ദിന സന്ദേശം പങ്കുവച്ച് മുഖ്യമന്ത്രി

പുകയില ഉപേക്ഷിച്ച്(World No-Tobacco Day) ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പുകയിലയുടെ ഉപയോഗം വര്‍ജ്ജിക്കാന്‍ എക്കാലത്തേക്കാളും താല്പര്യത്തോടെ ആളുകള്‍ മുന്നോട്ടു വരേണ്ട ഘട്ടമാണിതെന്നും അവനവനെ മാത്രമല്ല, ചുറ്റുമുള്ളവരേയും പ്രകൃതിയേയും അപകടപ്പെടുത്തുന്ന ശീലമാണിതെന്നത് മനസ്സിലാക്കി അതു തിരുത്താന്‍ ഏവരും തയ്യാറാകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. മനുഷ്യരുടെ മാത്രമല്ല, പ്രകൃതിയുടെ ആരോഗ്യത്തിനും പുകയില ഉപയോഗം ഭീഷണിയുയര്‍ത്തുന്നു എന്നതാണ് ഇത്തവണത്തെ ലോക പുകയില വിരുദ്ധ ദിനം പകരുന്ന സന്ദേശം. കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളും ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാരകമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന പുകയിലയുടെ ഉപയോഗം വര്‍ജ്ജിക്കാന്‍ എക്കാലത്തേക്കാളും താല്പര്യത്തോടെ ആളുകള്‍ മുന്നോട്ടു വരേണ്ട ഘട്ടമാണിത്. അവനവനെ മാത്രമല്ല, ചുറ്റുമുള്ളവരേയും പ്രകൃതിയേയും അപകടപ്പെടുത്തുന്ന ശീലമാണിതെന്നത് മനസ്സിലാക്കി അതു തിരുത്താന്‍ തയ്യാറാകണം. പുകയില ഉപേക്ഷിച്ച് ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here