E P Jayarajan: തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പം; ഇ.പി ജയരാജന്‍

തൃക്കാക്കരയില്‍(Thrikkakara bypoll) വിജയം ഇടതുമുന്നണിക്കൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍(E P Jayarajan). തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. അതിന്റെ ഫലമായി സ്വാഭാവികമായി പോളിങും വര്‍ധിക്കും.

ആത്മവിശ്വാസമില്ലെങ്കില്‍ യുഡിഎഫിനും ബിജെപിക്കും നിലനില്‍പ്പ് പോലുമുണ്ടാകില്ല. തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് വരെയേ ഈ ആത്മവിശ്വാസം കാണൂ. കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃക്കാക്കരയില്‍ വിലയിരുത്തപ്പെടും. കേരളത്തിന്റെയും തൃക്കാക്കരയുടെയും ഭാവിയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ചിന്തിക്കുന്നവര്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യും. 80 ശതമാനത്തിന് മേലെ പോളിങ് പോകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയോടെ യുഡിഎഫ് ഏതാണ്ട് കളം കാലിയാക്കിയെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

കനത്ത പോളിങ്ങാണ് തൃക്കാക്കരയില്‍ നടക്കുന്നത്. വോട്ട് ചെയ്യാന്‍ സമ്മതിദായകരുടെ തിരക്ക് കൂടിയതോടെ പല ബൂത്തുകളിലും നീണ്ട നിരയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News