Accident:വൈക്കത്ത് ട്രാവലര്‍ അപകടത്തില്‍പ്പെട്ടു;യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈക്കത്ത് ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. പുഴയിലേക്ക് ചരിഞ്ഞ വാഹനത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചിന് വൈക്കം വാക്കയില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും വിവാഹ നിശ്ചയത്തിനു ശേഷം പാമ്പാടിയിലേക്ക് പോയതാണ് സംഘം. രണ്ടുപേരെ വൈക്കം വാക്കയില്‍ ക്ഷേത്രത്തിനു സമീപത്തു ഇറക്കാന്‍ എത്തുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെടുന്നത്.

പുഴയിലേക്ക് ഒരു ഭാഗം ചെരിയുകയായിരുന്നു. പുഴയിലേക്ക് വാഹനം വീഴുന്ന രീതിയിലാണ് നിന്നത്. ഏകദേശം 50 അടിക്കു മുകളില്‍ താഴ്ചയാണ് ഈ ഭാഗത്തുള്ളത്. 16ഓളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പുഴയിലേക്ക് ചരിഞ്ഞതോടെ യാത്രക്കാര്‍ അലറി വിളിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ ഡ്രൈവറുടെ ഡോര്‍ വഴി ഓരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. വൈക്കം ഫയര്‍ഫോഴ്‌സും തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. ആദ്യം വാഹനം വടംകെട്ടി നിര്‍ത്തി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് റോഡിലേക്ക് കയറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here