Hardik Patel:ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ ബി.ജെ.പിയിലേക്ക്

(Congress)കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച (Hardik Patel)ഹര്‍ദിക് പട്ടേല്‍ (BJP)ബി.ജെ.പിയിലേക്ക്. ഹര്‍ദിക് മറ്റന്നാള്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് ഹര്‍ദികുമായുള്ള അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. 2019ലാണ് പട്ടേല്‍ സമരനായകനായ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലെത്തിയത്. ഹര്‍ദിക് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. മെയ് 18നാണ് ഹര്‍ദിക് രാജിക്കത്ത് സമര്‍പ്പിച്ചത്.

മൊബൈല്‍ ഫോണിലാണ് ‘ഉന്നത നേതാക്കള്‍’ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ദിക് പട്ടേല്‍ വിമര്‍ശിച്ചിരുന്നു. താന്‍ കോണ്‍ഗ്രസിലേക്ക് പോയി മൂന്നു വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബി.ജെ.പിയെ പ്രശംസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് സമ്മതിക്കാന്‍ ഹര്‍ദിക് പട്ടേല്‍ തയ്യാറായിരുന്നില്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അറിയിക്കുമെന്നാണ് ഹര്‍ദിക് പട്ടേല്‍ മാധ്യമങ്ങളോട് അന്ന് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here