Kappa Biriyani: കപ്പ ബിരിയാണി; ഉഫ്… അടിപൊളി ടേസ്റ്റ്

നമുക്ക് കപ്പ ബിരിയാണി(Kappa Biriyani) തയാറാക്കി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ
1.കപ്പ – ഒരു കിലോ

2.എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ

3.സവാള – മൂന്ന് ചെറുത്, അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

കറിവേപ്പില – ഒരു പിടി

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്

5.മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി – ഒരു നുള്ളു വീതം

Food memory of Kappa Biryani drives time travel every Sunday for  62-year-old Gulf News reader in India | Food – Gulf News

പാകം ചെയ്യുന്ന വിധം

കപ്പ വേവിച്ചൂറ്റി വയ്ക്കുക. ശേഷം ഇറച്ചി കഴുകി വാരി, മൂന്നാമത്തെ ചേരു‌വ ചേർത്തിളക്കി, വെള്ളം ചേർക്കാതെ വേവിക്കുക. ഇറച്ചി വേവുന്ന സമയം കൊണ്ടു തേങ്ങ എണ്ണയില്ലാതെ വറുത്തു ചുവന്നു വരുമ്പോൾ ഓരോ നുള്ളു വീതം മല്ലിപ്പൊടിയും മുളകുപൊടിയും മസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി മയത്തിൽ അരച്ചു വയ്ക്കുക.

Tapioca Biriyani / Kappa Biriyani Recipe by Malini Pai (Pai's Kitchen) -  Cookpad

ഇറച്ചി നന്നായി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചൂറ്റിയ കപ്പ ചേർത്തു നന്നായി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി വറുത്തരച്ച തേങ്ങാ മിശ്രിതം ചേർത്തു റൂൾത്തടി കൊണ്ടു നന്നായി ഉടച്ചിളക്കണം. കപ്പ ബിരിയാണി തയാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here