Cheemeni: ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ചീമേനി(Cheemeni) പുലിയന്നൂര്‍ ജാനകി ടീച്ചര്‍ കൊലക്കേസില്‍(Janaki teacher murder) പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ട് പേരും ഒന്നേകാല്‍ ലക്ഷം രൂപ വീതം പിഴയടക്കണം. പുലിയന്നൂരിലെ വിശാഖ്, അരുണ്‍ എന്നിവരാണ് പ്രതികള്‍. വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവാണ്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

Thiruvananthapuram: തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം(Thiruvananthapuram) – തെങ്കാശി ദേശീയപാതയില്‍ കൊല്ലം മടത്തറയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചു(Bus accident). അപകടത്തില്‍ എണ്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.മടത്തറയില്‍ നിന്ന് കുളത്തുപ്പുഴയിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. പാറശാലയില്‍(Parassala) നിന്നും തെന്മലയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

സംഭവത്തില്‍ എണ്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ കുറച്ച് പേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 41 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരു കുഞ്ഞിന് സാരമായ പരുക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് : 0471 2528300

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News