Idukki: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് പീഡിപ്പിച്ച സംഭവം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ഇടുക്കി പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് ലൈംഗീക പീഡനം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിക്കുകയായിരുന്നു.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ശ്യാം എന്ന് വിളിയ്ക്കുന്ന സാമുവല്‍, അരവിന്ദ് കുമാര്‍, കൗമാരക്കാരായ രണ്ടു പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.ഞായറാഴ്ച ആണ് പതിനഞ്ചുകാരി പൂപ്പാറയിലെ തേയില തോട്ടത്തില്‍ വെച്ച് അക്രമിക്കപ്പെട്ടത്.

നേപ്പാളിലെ വിമാനം തകര്‍ന്ന സംഭവത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മുഴുവന്‍ യാത്രക്കാരും മരിച്ചു

നേപ്പാളിലെ വിമാനം തകര്‍ന്ന് സംഭവത്തില്‍ ഇന്ത്യക്കാരുള്‍പ്പെടയുള്ള മുഴുവന്‍ യാത്രക്കാരും മരിച്ചതായി കണ്ടെത്തി.22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് വിമാനം കാണാതായത്.

ഇന്ത്യക്കാരുള്‍പ്പടെ നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. ഇന്ത്യക്കാര്‍ക് പുറമെ രണ്ട് ജര്‍മന്‍ പൗരന്‍മാരും, 13 നേപ്പാള്‍ പൗരന്‍മാരും വിമാനത്തിലുണ്ടായിരുന്നു മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്.അപകടം നടന്ന് ഏതാണ്ട് ഇരുപത് മണിക്കൂറിന് ശേഷമാണ് നേപ്പാള്‍ സൈന്യം തകര്‍ന്ന വിമാനത്തിന് അരികിലെത്തുന്നത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. ഇവിടെ മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രക്ഷാദൗത്യം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവുമുയരം കൂടിയ 14 പര്‍വതങ്ങളില്‍ എവറസ്റ്റടക്കം എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ നടന്ന വ്യോമാപകടങ്ങള്‍ നിരവധിയാണ്. 2016-ല്‍ താരാ എയറിന്റെ തന്നെ ഇതേ റൂട്ടില്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു. 2018-ല്‍ യുഎസ് – ബംഗ്ലാ വിമാനം ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്ന് വീണ് 51 പേര് മരിച്ചു. 2013-ല്‍ സിതാ എയര്‍ വിമാനം ത്രിഭുവന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ അപകടത്തില്‍പ്പെട്ട് മരിച്ചത് 19 പേരാണ്. പൊഖ്രയില്‍ നിന്ന് ജോംസോമിലേക്ക്, അതായത് ഇതേ റൂട്ടില്‍ത്തന്നെ സഞ്ചരിച്ച വിമാനം 2012 മെയില്‍ തകര്‍ന്ന് വീണ് 15 പേരും മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News