Pinarayi Vijayan: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള്‍ ഉണ്ട്: മുഖ്യമന്ത്രി

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ചിലര്‍ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണം. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കുമെന്നും ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan: പുകയില ഉപേക്ഷിച്ച് ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം; പുകയില വിരുദ്ധ ദിന സന്ദേശം പങ്കുവച്ച് മുഖ്യമന്ത്രി

പുകയില ഉപേക്ഷിച്ച്(World No-Tobacco Day) ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പുകയിലയുടെ ഉപയോഗം വര്‍ജ്ജിക്കാന്‍ എക്കാലത്തേക്കാളും താല്പര്യത്തോടെ ആളുകള്‍ മുന്നോട്ടു വരേണ്ട ഘട്ടമാണിതെന്നും അവനവനെ മാത്രമല്ല, ചുറ്റുമുള്ളവരേയും പ്രകൃതിയേയും അപകടപ്പെടുത്തുന്ന ശീലമാണിതെന്നത് മനസ്സിലാക്കി അതു തിരുത്താന്‍ ഏവരും തയ്യാറാകണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News