CPIM: പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു: ഇ എന്‍ മോഹന്‍ദാസ്

പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. അബ്ദുല്‍ ലത്തീഫ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. യുഡിഎഫുമായി ലത്തീഫിന് ബന്ധമുണ്ട.്‌നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. നീലച്ചിത്ര നിര്‍മ്മാണത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട.്‌വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണിയാള്‍. യുഡിഎഫ് നേതൃത്വം കേരള ജനതയോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യും:കോടിയേരി|Kodiyeri Balakrishnan

(Dr. Jo Joseph)ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ആസൂത്രിതമെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കേള്‍ക്കാത്ത സംഭവമാണിതെന്നും പരാജയഭീതിയില്‍ യുഡിഎഫ് എന്ത് നികൃഷ്ടമായ കാര്യവും ചെയ്യുമെന്ന് മനസ്സിലായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ പുരോഗമിക്കുന്ന കനത്ത പോളിംഗ് എല്‍ ഡി എഫിന് അനുകൂലമായാണ്. കഴിഞ്ഞ തവണ മുഴുവന്‍ എല്‍ ഡി എഫ് വോട്ടുകളും പോള്‍ ചെയ്തില്ല. അതേസമയം തൃക്കാക്കരയില്‍ ബി ജെ പി- യുഡിഎഫ് ധാരണയുണ്ടെന്നും കോടിയേരി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസ് ബി ജെ പി ഓഫീസ് സന്ദര്‍ശിച്ചത് ഇതിന് തെളിവാണ്. ബിജെപി വോട്ടുകള്‍ യു ഡി എഫിന് മറിയുമോ എന്ന് കണ്ടറിയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News