Watermelon: ഒരുപാട് തണ്ണിമത്തൻ കഴിക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഉറപ്പായും ഇതറിഞ്ഞിരിക്കണം

തണ്ണിമത്തന്‍(watermelon) ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കുമല്ലേ.. പ്രത്യേകിച്ച് വേനൽക്കാലത്ത്‌ തണ്ണിമത്തൻ നല്‍കുന്ന ആശ്വാസം ചെറുതല്ല. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ. ആരോഗ്യപരമായ കാര്യങ്ങൾക്കായി തണ്ണിമത്തൻ ശീലമാക്കുന്നവരുമുണ്ട്.

ഇതില്‍ കലോറി കുറവാണെന്നതിനാൽ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമായി തന്നൈമത്തനെ ആശ്രയിക്കുന്നുണ്ട്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. 0.6 ഗ്രാം പ്രോട്ടീന്‍, 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 6.2 ഗ്രാം ഷുഗര്‍, 0.4 ഗ്രാം ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

One Major Side Effect of Eating Watermelon, Says Dietitian — Eat This Not  That

തണ്ണിമത്തനില്‍ ഫൈബറിന്റെ അളവ് കുറവാണ്. അതിനാല്‍ തന്നെ ഡയറ്റില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഫൈബര്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ കൂടി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കുക. എന്തായാലും 91 ശതമാനവും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്ന ഈ ഫലം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം ഉയര്‍ത്താന്‍ തന്നെയാണ് ഏറെയും സഹായകമാവുക.

വൈറ്റമിന്‍-സി, പൊട്ടാസ്യം, കോപ്പര്‍, വൈറ്റമിന്‍- ബി5, വൈറ്റമിന്‍- എ, സിട്രുലിന്‍, ലൈസോപീന്‍ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന പല ഘടകങ്ങളുടെയും കലവറയാണ് തണ്ണിമത്തന്‍.

8,624 Child Eating Watermelon Stock Photos, Pictures & Royalty-Free Images  - iStock

ഇതിന്റെ അകക്കാമ്പിലെ ചുവന്ന ഭാഗത്തിന് തൊട്ട് പുറത്തായി വരുന്ന വെളുത്ത ഭാഗത്തിലാണ് സിട്രുലിന്‍ അടങ്ങിയിരിക്കുന്നത്. ഇത് പിന്നീട് ‘അര്‍ജിനൈന്‍’ എന്ന അമിനോ ആസിഡായി മാറുന്നുണ്ട്. ഇത് ശ്വാസകോശം, വൃക്കകള്‍, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനുമെല്ലാം സഹാകമാകുന്നതാണ്.

പക്ഷേ കാര്യങ്ങളിങ്ങനെ ആണെങ്കിലും തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല. പതിവായി അധിക അളവില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ ആവശ്യമായതിനും അധികം ജലാംശം നിലനില്‍ക്കുന്നു. ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമാകാം.

Does Watermelon Have Any Side Effects? Science vs. Myth

ക്രമേണ കരള്‍ പ്രശ്‌നം, ഷുഗര്‍ നില കൂടുന്ന അവസ്ഥ, ദഹനപ്രശ്‌നം തുടങ്ങി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വരെ ഇത് നയിക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇത് കഴിച്ചാല്‍ മതി. എപ്പോഴും ഭക്ഷണത്തിന് പകരമായി തണ്ണിമത്തന്‍ കഴിക്കുന്നവരുണ്ട്.

കുറഞ്ഞത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് അത്ര നല്ല രീതിയല്ല. വിശപ്പ് അടങ്ങാനും മാത്രം തണ്ണിമത്തന്‍ ദിവസവും കഴിക്കുമ്പോള്‍ അത് അളവിലും അധികമാകാം. തണ്ണിമത്തൻ അധികമായി കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News