V K Sanoj: സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ നേതാവായി വി ഡി സതീശന്‍ അധപതിച്ചു: വി കെ സനോജ്

യുഡിഎഫ്(UDF) നടത്തുന്നത് അധമ രാഷ്ട്രീയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി(DYFI State Secretary) വി കെ സനോജ്(V K Sanoj). തൃക്കാക്കരയിലെ ജനങ്ങള്‍ ഇത് തിരിച്ചറിയും. സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ നേതാവായി വി ഡി സതീശന്‍(V D Satheesan) അധപതിച്ചു. സതീശനും സുധാകരനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും വി കെ സനോജ് പറഞ്ഞു.

ഡോ.ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം;പ്രതി പിടിയിലായതോടെ പ്രതിപക്ഷ നേതാവ് അസ്വസ്ഥന്‍:ഇ പി ജയരാജന്‍|E P Jayarajan

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്ത സംഭവത്തിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷ നേതാവ് അസ്വസ്ഥനെന്ന് ഇ പി ജയരാജന്‍(E P Jayarajan). പ്രതിപക്ഷം വീണ്ടും വ്യാജ പ്രചാരണത്തിന് ശ്രമിക്കുകയാണ്. (Thrikkakkara)തൃക്കാക്കരയിലെ ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. ഇടതുമുന്നണിക്ക് വിജയ പ്രതീക്ഷ അനുനിമിഷം വര്‍ദ്ധിക്കുന്നുവെന്നും അതുകൊണ്ടുതന്നെ മരണവെപ്രാളമാണ് മറ്റ് ചിലര്‍ക്കെന്നും ഇ പി പറഞ്ഞു.

വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതിയെ തെളിവുകളോടെയാണ് പിടിക്കപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം മാന്യമായിരിക്കണമെന്നും
യു ഡി എഫ് ആസൂത്രണം ചെയ്താണ് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് നിലവിട്ട് പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം സൈബര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവിന്റെ കൈകള്‍ പരിശുദ്ധമല്ലെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News