Dileep Case: നടിയെ അക്രമിച്ച കേസ്; തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു

നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ശബ്ദരേഖകള്‍ ഉള്‍പ്പടെ പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. അപകടത്തില്‍ മലപ്പുറം ജില്ലയിലെ മോഷണക്കേസ് പ്രതിയായിരുന്ന ഇര്‍ഫാനാണ് മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി മലപ്പുറത്തുവച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഇയാളെ ഉടന്‍ തന്നെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഇയാള്‍ ഇന്ന് പുലര്‍ച്ചെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News