
തൃക്കാക്കര മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ. ജോ ജോസഫ് ചിത്രം പങ്കുവെച്ചത്. തനിക്ക് വോട്ട് ചെയ്താല്‍ തൃക്കാക്കരയിലെ ജനങ്ങളാരും നിരാശരാകില്ലെന്നും സംതൃപ്തി നിറഞ്ഞ നാല് വര്‍ഷങ്ങള്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ഡോ.ജോ ജോസഫ് മമ്മൂട്ടിയുടെ ഒരു അഭിമുഖത്തിലെ ഡയലോഗിനോട് ഉപമിച്ച് കുറിച്ചു. ഡോ.ജോ ജോസഫ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഭീഷ്മപര്‍വ്വം സിനിമ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടിയോട് ഒരു അഭിമുഖത്തില്‍ ചോദിക്കുന്ന ചോദ്യം ഈ സിനിമ എന്തുകൊണ്ട് പ്രേക്ഷകര്‍ കാണണം എന്നതായിരുന്നു. ‘ഒന്ന് ടിക്കറ്റെടുത്ത് നോക്കൂ’ എന്ന ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി കേട്ട് ടിക്കറ്റെടുത്ത ജനങ്ങളാരും നിരാശരായില്ല. സംതൃപ്തി നിറഞ്ഞ രണ്ടര മണിക്കൂര്‍ നല്‍കാന്‍ സിനിമക്ക് കഴിഞ്ഞു. തൃക്കാക്കരയിലെ ജനങ്ങളും നിരാശരാകില്ല. സംതൃപ്തി നിറഞ്ഞ നാല് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒന്ന് വോട്ട് ചെയ്തുനോക്കൂ.
-ഉറപ്പാണ്100
-ഉറപ്പാണ് തൃക്കാക്കര
-ഉറപ്പാണ് വികസനം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here