ബേക്കറികളിൽ നമ്മെ കൂടുതലായും ആകര്ഷിക്കാറുള്ള ഒന്നാണ് ടൂട്ടി ഫ്രൂട്ടി (tutti frutti). പലഹാരങ്ങളിലും കേക്കിലും ബിസ്‌ക്കറ്റിലുമൊക്കെ കാണുന്ന ടൂട്ടി ഫ്രൂട്ടി കാണാനും കഴിക്കാനും നല്ല സ്വാദാണ്. ആർട്ടിഫിഷ്യൽ കളർ ഒന്നും ചേർക്കാതെ സിംപിൾ ആയിട്ട് നമുക്കിത് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ചെറുതായി നുറുക്കിയ പച്ചപപ്പായ – 1 1/2കപ്പ് ( തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കണം )
പഞ്ചസാര – 1 1/2 കപ്പ്
വാനില – 1 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
ബീറ്റ്റൂട്ട് – 1 ചെറിയ പീസ്
തയാറാക്കുന്ന വിധം
ആദ്യം നുറുക്കിയ പപ്പായ കുറച്ചു വെള്ളമൊഴിച്ചു 10 മിനിറ്റ് വേവിച്ചു മാറ്റി വയ്ക്കുക. വെള്ളം ഊറ്റി കളയണം. പഞ്ചസാര ഒന്നര കപ്പ് വെള്ളത്തിൽ കലക്കണം,ശേഷം ചെറിയ കഷ്‌ണം ബീറ്റ് റൂട്ടിട്ട് വേവിച്ച പപ്പായ ഇതിലേക്ക് ചേര്‍ത്ത് 15 മിനിട്ട് വേവിക്കുക. ഒന്ന് തണുത്ത ശേഷം ഇതിലേക്കു വാനില ഒഴിച്ച് മിക്സ് ചെയ്യുക.
ഇല്ലെങ്കിൽ ഏലക്ക പൊടിച്ചത് ചേർത്താലും മതിയാകും. ഇത് 8-10 മണിക്കൂർ വക്കുക. (അപ്പോഴേക്കും പഞ്ചസാര ലായനി നന്നായി പപ്പായയിൽ പിടിച്ചിരിക്കും, ബീറ്റ് റൂട്ടിന്റെ കളറും കിട്ടും) പാനി ഉണ്ടെങ്കിൽ നന്നായി കൈകൊണ്ട് ഒന്ന് പിഴിഞ്ഞ് പേപ്പർ ടവ്വൽ കൊണ്ട് ഒന്ന് ഒപ്പി എടുക്കുക. ഡ്രൈ ആയ ശേഷം ചെറിയ കണ്ടെയ്നറിൽ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.