ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

മഹാരാഷ്ട്രയില്‍(Maharashtra) കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.18 മാസത്തിനും പത്ത് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

Rain:ദില്ലിയില്‍ അതിശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

(Delhi)ദില്ലിയില്‍ അതിശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം(Death). ജുമാ മസ്ജിദിന് സമീപം കെട്ടിടത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞ് വീണ് 50 കാരന്‍ മരിച്ചു. വടക്കന്‍ ദില്ലിയില്‍ 65 കാരനാണ് ജീവന്‍ നഷ്ടമായത്. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.

വിജയ് ചൗകില്‍ പൊലീസ് കൂടാരങ്ങള്‍ പറന്നു പോകുകയും സഞ്ചാര്‍ ഭവനില്‍ ബസിന് മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ മരച്ചില്ല വീണ് ഗതാഗത തടസ്സമുണ്ടായി. വിവിധയിടങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തെന്നി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News