വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ വാളേന്തിയ സംഭവത്തെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍|K Surendran

തിരുവനന്തപുരത്ത് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ വാളേന്തിയ സംഭവത്തെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വാളേന്തിയത് മതതീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്വമേധയാ മുന്നോട്ട് വന്നവരാണെന്നും ചെറുത്തു നില്‍പ്പ് സ്വഭാവികമെന്നും കെ. സുരേന്ദ്രന്‍ ന്യായീകരിച്ചു.

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വാളേന്തിയ സംഭവത്തെ ന്യായീകരിച്ചത്. ഹിന്ദുക്കളേയും ക്ലിസ്ത്യാനികളേയും മതതീവ്രവാദികള്‍ ഓടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരായ സ്വാഭാവിക പ്രതികരണമാണ് സംഭവമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാളേന്തി പ്രകടനം നടത്തിയതില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News