Alphons Kannanthanam: രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ പരിഭവം ഇല്ല: അല്‍ഫോന്‍സ് കണ്ണന്താനം കൈരളി ന്യൂസിനോട്

രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ ആരോടും പരിഭവം ഇല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം(Alphons Kannanthanam) കൈരളി ന്യൂസിനോട് പറഞ്ഞു. ആരോടും സീറ്റിന് വേണ്ടി സംസാരിച്ചില്ല, ആരോടും സീറ്റ് ചോദിച്ചില്ല. തനിക്ക് ലഭിക്കാന്‍ ഉള്ളതെല്ലാം ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ കേരളത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ടൂറിസം മേഖലയില്‍ കേരളത്തിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയും. കാലാവധി തീര്‍ന്നാല്‍ പുതിയ കര്‍മ്മ മേഖലയിലേക്ക് തിരിയുമെന്നും ലോ പ്രാക്ടീസ് ചെയ്യാനാണ് ഇനി താല്പര്യമെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News