സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ 8 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവുമാണ് രാജ്യം കണ്ടത്. ഇന്ധനത്തിന് 100 രൂപയും, പാചക വാതകത്തിന് 1000 രൂപയും കടന്നത്
ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി. നോട്ട് നിരോധനം, ജിഎസ്ടി, കാര്‍ഷിക നിയമങ്ങള്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങി ജനദ്രോഹപരമായ നയങ്ങള്‍ നടപ്പാക്കിയ മോദി സര്‍ക്കാര്‍ തീവ്രമായി വര്‍ഗീയ ധ്രുവീകരണത്തിനാണ് ഒടുവില്‍ ലക്ഷ്യം വെക്കുന്നത്.
സാധാരണക്കാരന്റെ ജീവിതം അനുദിനം ദുസ്സഹമാക്കിയ 8 വര്‍ഷങ്ങളാണ് കടന്നു പോയത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിലയറ്റവും, സാമ്പത്തിക പ്രതിസന്ധിയും, വര്‍ഗീയ കലാപങ്ങള്‍ക്കും, രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കലിനും, ഭരണകൂട ഭീകരതയ്ക്കുമൊക്കെയാണ് രാജ്യം സാക്ഷിയായത്. നോട്ട് നിരോധനം, ജിഎസ്ടി, തുടങ്ങിയ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തി. അതിനിടെ അടിയ്ക്കടിയുള്ള ഇന്ധന, പാചക വാതക വില വര്‍ധനവും ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി. 8 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില 100ന് മുകളില്‍, പാചക വാതകത്തിന്റെ വില 1000ത്തിന് മുകളില്‍ എത്തിനില്‍ക്കുകയാണ്.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു.അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ശക്തമായ സമരങ്ങളാണ് മോദി സര്‍ക്കാര്‍ നേരിട്ടത്. പൗരത്വ നിയമ ഭേദഗതി കൊണ്ടുവരാനുള്ള ശ്രമം ദില്ലി കലാപത്തില്‍ എത്തി നിന്നു. അതിനിടെ കര്‍ഷക സമരത്തിന് മുന്നില്‍ മോദി സര്‍ക്കാരിന് മുട്ടു മടക്കേണ്ടിയും വന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് മേല്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തുന്ന ഭരണകൂട ഭീകരതയും ചെറുതായിരുന്നില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിക്കുകയെന്ന ലക്ഷ്യം ബിജെപി കൂടുതല്‍ ശക്തമാക്കി.ഗ്യാന്‍വാപി, ഖുതബ് മിനാര്‍, താജ്മഹല്‍, ടിലെ വാലി തുടങ്ങി മസ്ജിദുകള്‍ക്ക് അവകാശവാദം ഉന്നയിച്ചു തീവ്രമായ വര്‍ഗീയ ധ്രുവീകരത്തിനാണ് പൊതു തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയുള്ള സംഘപരിവാര്‍ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.