Thrikakkara; തൃക്കാക്കരയിൽ 160-ാം ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി

തൃക്കാക്കര 160-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി. യഥാർത്ഥ വോട്ടർ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് ചെയ്തതായി കണ്ടെത്തി. ജെയിംസ് മാത്യു എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്. സംഭവത്തിൽ ജെയിംസ് മാത്യു പരാതി നൽകി. കള്ളവോട്ട് ചെയ്തത് കോൺഗ്രസ് പ്രവർത്തകരെന്ന് പരാതിക്കാരൻ ജെയിംസ് പറഞ്ഞു.

Thrikkakkara: ഡോ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍.വ്യാജ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്ത മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്.കോയമ്പത്തൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടിയ അബ്ദുള്‍ ലത്തീഫിനെ തൃക്കാക്കര സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റേതെന്ന പേരില്‍ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്.മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ അബ്ദുള്‍ ലത്തീഫിനെയാണ് തൃക്കാക്കര പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.വ്യാജ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഫെയ്സ് ബുക്കിലും ട്വിറ്ററിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം ഇതിലേക്കാണ് ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.മുസ്ലീം ലീഗിന്‍റെ സജീവ സൈബര്‍ പോരാളിയാണ് ഇയാള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.അബ്ദുള്‍ ലത്തീഫ് നേരത്തെയും സൈബര്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.ഇതില്‍ അഞ്ചുപേരും യു ഡി  എഫ് പശ്ചാത്തലമുള്ളവരാണ്.ഓരാള്‍ ബി ജെ പി പ്രവര്‍ത്തകനുമാണ്.പാലക്കാട് ജില്ലക്കാരായ കോണ്‍ഗ്രസ്സ് ആമയൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി കെ അബ്ദുള്‍ ഷുക്കൂര്‍,തേങ്കുറിശ്ശി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിവദാസന്‍,കണ്ണൂര്‍ കേളകം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍,കളമശ്ശേരി സ്വദേശിയും ഐ എന്‍ ടി യു സി നേതാവുമായ ഷിബു എന്നിവരാണ് വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആദ്യം അറസ്റ്റിലായവര്‍.ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകനായ കോവളം സ്വദേശി സുഭാഷിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News