Lesbian : ഇനി ഒന്നിച്ചു ജീവിക്കാം… ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി

ലെസ്ബിയന്‍ പങ്കാളികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്നും തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് കോഴിക്കോട് സ്വദേശിനിയായ ആദില നസ്‌റിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി.

സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ ഇറങ്ങിയപ്പോള്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ച് വേര്‍പെടുത്തി തുടര്‍ന്നാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിക്കുന്നത്.

തന്റെ വീട്ടിൽ കഴിയുകയായിരുന്നു നൂറ. അവളുടെ ബന്ധുക്കൾ തങ്ങളെ മർദ്ദിച്ച് നൂറയെ ബന്ദിയാക്കിയെന്നാണ് ആദില നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത വീട്ടുകാർ ഇവരെ ശാരീരികമായി മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. വീടുകളിൽ നിന്ന് ഒളിച്ചോടിയ ഇവർ വനജ കളക്റ്റീവിൽ സഹായം തേടുകയായിരുന്നു.

നൂറയുടെ വീട്ടുകാർ ആളെക്കൂട്ടി സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നവർ പറഞ്ഞതായി ആദില ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നുമായിരുന്നു നൂറ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News