പെട്രോള്‍ സ്റ്റേഷനുകളില്‍  അമിത നിരക്ക് ഈടാക്കരുത്; വിതരണ കമ്പനികളോട് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

കുവൈറ്റിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ നിശ്ചിത വിലക്ക് പുറമെ അമിത നിരക്ക് ഈടാക്കരുതെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി വിതരണ കമ്പനികളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാല്‍ സെല്‍ഫ് സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും ജീവനക്കാരുടെ സഹായം ആവശ്യമുള്ളവരില്‍നിന്ന് 200 ഫില്‍സ് അധികം ഈടാക്കുമെന്നും കഴിഞ്ഞ ദിവസം
വിതരണ കമ്പനികളില്‍ ഒന്നായ ഊല കമ്പനി അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്. സ്വകാര്യ ഫ്യൂവല്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.എന്‍.പി.സി അധികൃതര്‍ അധിക നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് അറിയിച്ചത്. കുവൈത്തിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണെന്നു റിപ്പോര്‍ട്ടുകലുണ്ടായിരുന്നു. 850 പേര്‍ തൊഴിലെടുത്തിരുന്ന തങ്ങളുടെ പമ്പുകളില്‍ നിലവില്‍ 350 പേര്‍ മാത്രമാണുള്ളതെന്നും കൂടുതല്‍ തൊഴിലാളികളെ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി മാന്‍പവര്‍ അതോറിറ്റിയെ സമീപിച്ച് കാത്തിരിക്കുകയാണെന്ന് പെട്രോള്‍ വിതരണകമ്പനിയായ ഊലയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here