ഖത്തറില്‍ വില്‍ക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും, സമുദ്ര ഉത്്പന്നങ്ങളുടെയും പ്രതിദിന വില വിവരങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ കച്ചവടക്കാരും പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിക്കേണ്ടത് സ്റ്റോര്‍ ഉടമകളുടെ ഉത്തരവാദിത്തമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ദിവസേനയുള്ള വില ബുള്ളറ്റിന്‍ വ്യക്തവും കൃത്യവുമായി സ്റ്റോറില്‍ പ്രദര്‍ശിപ്പിക്കണം എന്നത് ഉപഭോക്താവിനോടുള്ള വ്യാപാരിയുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ പതിവായി പരിശോധകള്‍ നടത്താറുണ്ടെന്നും വാണിജ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.