ഹവാല ഇടപാട്;ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ മെയ് 9 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു|Satyendra Jain

ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ മെയ് 9 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ആരോഗ്യ മന്ത്രിയെ അറസ്റ്റ് ചെയ്തത്.2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദര്‍ ജെയിന്‍ ഹവാല ഇടപാടു നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂമി വാങ്ങാനും ദില്ലിക്ക് സമീപം കൃഷിഭൂമി വാങ്ങാന്‍ എടുത്ത വായ്പകള്‍ തിരിച്ചയ്ക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചതായും ഇ ഡി പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനു 2017ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി കേസെടുത്തത്. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ മാസം ഇ ഡി കണ്ടുകെട്ടിയിരുന്നു. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും, വ്യാജ കേസെന്നുമാണ് ആംആദ്മിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News