അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന ‘എന്റെ കേരളം’ മെഗാമേള നാളെ സമാപിക്കും

അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന കനകകുന്നിലെ ‘എന്റെ കേരളം മെഗാമേള’യ്ക്ക് നാളെ സമാപിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ മെഗാമേളയില്‍ സജീവമാണ്. മികച്ച പ്രതികരണമാണ് എന്റെ കേരളം മെഗാമേളയ്ക്ക് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളായ കുട്ട, വട്ടി, മുറം തുടങ്ങിയവയ്ക്കും കയര്‍ ഉത്പന്നങ്ങള്‍ക്കും മികച്ച വിപണന സാധ്യതയാണ് മേളയിലൂടെ തുറന്ന് കിട്ടിയിരിക്കുന്നത്. മേളയിലൂടെ കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട വ്യാപാരികള്‍ക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും ലഭിച്ചു.

സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാളുകള്‍. മെഗാമേളയില്‍ ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകര്‍ഷിക്കുന്നതാണ്. മെഗാമേളയില്‍ മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന 31 ഇനം ദോശകള്‍ക്കും ഏറെ ആവശ്യക്കാരാണുള്ളത്. ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ വന്‍ ജനതിരക്കാണ് അനുഭവപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News