
തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കൻ ആണ് അറസ്‌റ്റിലായത്. വീഡിയോ അപ്ലോഡ് ചെയ്‌ത കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി അബ്‌ദുള്‍ ലത്തീഫ് രാവിലെ പിടിയിലായിരുന്നു.
കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും ക്രിമിനലുമാണ് അബ്‌ദുള്‍ ലത്തീഫ്. 2002ൽ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ആൽബം നിർമാണരംഗത്ത് എഡിറ്റിംഗ് വഴി വ്യാജ വീഡിയോ ഇറക്കിയ കേസിലും മോർഫിങ് നടത്തി അപമാനിച്ച കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ലത്തീഫിന് എതിരെ ലീഗ് നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. മയക്കുമരുന്ന് മാഫിയകളുമായും കൊട്ടേഷൻ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി നാട്ടുകാർ പറയുന്നു. ലീഗിന്റെ സജീവ സൈബർ പോരാളിയായ ലത്തീഫ് ഇടതു നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്‌റ്റുകൾ ഇടാറുണ്ട്.
Thrikkakkara: ഡോ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍.വ്യാജ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്ത മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്.കോയമ്പത്തൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടിയ അബ്ദുള്‍ ലത്തീഫിനെ തൃക്കാക്കര സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റേതെന്ന പേരില്‍ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ അബ്ദുള്‍ ലത്തീഫിനെയാണ് തൃക്കാക്കര പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.വ്യാജ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഫെയ്സ് ബുക്കിലും ട്വിറ്ററിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം ഇതിലേക്കാണ് ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.മുസ്ലീം ലീഗിന്‍റെ സജീവ സൈബര്‍ പോരാളിയാണ് ഇയാള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.അബ്ദുള്‍ ലത്തീഫ് നേരത്തെയും സൈബര്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.ഇതില്‍ അഞ്ചുപേരും യു ഡി എഫ് പശ്ചാത്തലമുള്ളവരാണ്.ഓരാള്‍ ബി ജെ പി പ്രവര്‍ത്തകനുമാണ്.പാലക്കാട് ജില്ലക്കാരായ കോണ്‍ഗ്രസ്സ് ആമയൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി കെ അബ്ദുള്‍ ഷുക്കൂര്‍,തേങ്കുറിശ്ശി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിവദാസന്‍, കണ്ണൂര്‍ കേളകം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍,കളമശ്ശേരി സ്വദേശിയും ഐ എന്‍ ടി യു സി നേതാവുമായ ഷിബു എന്നിവരാണ് വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആദ്യം അറസ്റ്റിലായവര്‍.ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകനായ കോവളം സ്വദേശി സുഭാഷിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here