
കാളാത്ത് ക്രൈസ്തവ പള്ളിയിലെ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഓഡിറ്റോറിയത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വൈദികനെ കണ്ടെത്തിയത്. പൊളെത്തൈ സ്വദേശി ആണ്. അഞ്ച് വര്‍ഷമായി കാളാത്ത് പള്ളിയിലെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കോട്ടയത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. വൈദികന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തി ചാര്‍ജ് ഏറ്റെടുത്തിരുന്നു.
Janaki Teacher Murder; ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
കാസർകോഡ് ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം . ഒന്നാം പ്രതി വിശാഖിനെയും മൂന്നും പ്രതി അരുണിനെയുമാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം തടവ് അനുഭവിക്കാനും ഒന്നേകാൽ ലക്ഷം രൂപ വീതം പിഴയാക്കാനും കാസർകോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307, 394, 397, 452 വകുപ്പുകളനുസരിച്ചാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കവർച്ചക്കിടെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയതിന് ഒന്നാം പ്രതി വിശാഖിനും രണ്ടാം പ്രതി അരുണിനും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. മറ്റു വകുപ്പുകളിൽ 17 വർഷം കഠിന തടവും 75000 രൂപ വീതം പിഴയുമൊടുക്കണം. പിഴ സംഖ്യയിൽ 50000 രൂപ വീതം ജാനകി ടീച്ചറുടെ ഭർത്താവും ഒന്നാം സാക്ഷിയുമായ കൃഷ്ണന് കൈമാറണം. പിഴയടച്ചില്ലെങ്കിൽ നാല് വർഷവും 6 മാസവും അധിക തടവ് അനുഭവിക്കണം…ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ ദിനേശ് വർമ ഹാജരായി.
പ്രതികൾക്ക് കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രണ്ടാം പ്രതി റിനീഷിനെ വെറുതെ വിട്ടതിൽ അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള കാര്യത്തിൽ പ്രോസിക്യൂഷനുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മകൻ കെ മനോജ് പറഞ്ഞു
2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മുഖം മൂടി ധരിച്ച് കവർച്ചക്കെത്തിയ സംഘം ജാനകി ടീച്ചറെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തു. 92000 രൂപയും , 17 പവൻ സ്വർണ്ണവുമാണ് വീട്ടിൽ നിന്ന് കവർന്നത്. രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരും ജാനകി ടീച്ചറുടെ വിദ്യാർത്ഥികളുമായിരുന്ന വിശാഖ് , റിനീഷ്, അരുൺ എന്നിവരെ പിടികൂടിയത്. റിനീഷിനെതിരായ കുറ്റം തെളിയിക്കാനാവാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here