Thrikkakkara: വിധിയെഴുതി തൃക്കാക്കര; പോളിങ് അവസാനിച്ചു

തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.73% പേർ വോട്ട് ചെയ്‌തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്‌തത്. മഴ മാറിനിന്നതിനാൽ രാവിലെമുതൽ കനത്ത പോളിങായിരുന്നു തൃക്കാക്കരയിൽ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും രാവിലെത്തന്നെ വോട്ടുചെയ്യാനെത്തി.

എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും വോട്ടു രേഖപ്പെടുത്തി.

തൃക്കാക്കര തെരഞ്ഞെടുപ്പ്: പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തി; മികച്ച വിജയപ്രതീക്ഷയിലാണെന്ന് ജോ ജോസഫ്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തിയെന്ന് തൃക്കാക്കര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാര്‍ കൂടുതലായെത്തിയത് LDF ന് അനുകൂലമാകും.

കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട ഒരാവശ്യവുമില്ലെന്നും അതിന്റെ നടപടി ഉണ്ടല്ലോയെന്നും അത് നടക്കട്ടെയെന്നും ജോ ജോസഫ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായെന്നും ഒരു വോട്ടും ചോരില്ലെന്നും ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News