എല്ലാവരുടെയും സ്ഥാനാര്‍ത്ഥിയായി മാറാന്‍ ജോയ്ക്ക് കഴിഞ്ഞു; വിജയമുറപ്പാണെന്ന് മന്ത്രി പി രാജീവ്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയപ്രതീക്ഷയിലാണെന്ന് മന്ത്രി പി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇതിന് മുന്‍പ് വോട്ട് ചെയ്യാതിരുന്ന പല വിഭാഗം ആളുകളും ഇത്തവണ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്. പോളിംഗ് ശതമാനം എത്ര കൂടിയാലും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കൂടും.

അധമ രാഷ്ട്രീയത്തിന് ഇവിടെയൊരു വലിയ വികാരപ്രകടനം തൃക്കാക്കര നടത്തും. വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ അജണ്ഡ. സ്ത്രീകളായാലും കുട്ടികളായാലും കുടുംബത്തെ സ്‌നേഹിക്കുന്നവരും ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാകും. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കേണ്ട ഒന്നല്ല ഇത്.

ഈ വിഷയത്തിന്മേല്‍ ഗൗരവമായി തുടരന്വേഷണം തുടര്‍ന്നും ഉണ്ടാകും. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇത് യുഡിഎഫിന്റൈ ഒരു ആസൂത്രിത നീക്കമാണ് എന്നത് വ്യക്തമാണ. പല വ്യാജ അക്കൗണ്ടുകളിലൂടെ ആണ് വീഡിയോ പ്രചരിപ്പിച്ചത്. പ്രചരിപ്പിച്ചതിന് ശേഷം തന്നെ എല്ലാ അക്കൗണ്ടുകളും ഡിലീറ്റ് ആവുകയും അപ്രത്യക്ഷമാവുകയും ചെയ്തു.

ട്വിറ്ററില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി സ്വീകരിക്കുമ്പോള്‍ ഇതിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും നടക്കാനും ഉറപ്പാണ്. തൃക്കാക്കരയില്‍ നല്ല രീതിയിലുള്ള സ്വീകാര്യത ജോസഫിന് ലഭിച്ചിട്ടുണ്ട്. തൃക്കാക്കരയിലെ എല്ലാവരുടെയും സ്ഥാനാര്‍ത്ഥിയായി മാറാന്‍ ജോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here