മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാവും: കോടിയേരി

എൽഡിഎഫ് തികഞ്ഞ ആത്മവിശ്യാസത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ട് ചെയ്യ്തത് യുഡിഎഫ് ആണ്. ഇതിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൊടിയേരി പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പ്: പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തി; മികച്ച വിജയപ്രതീക്ഷയിലാണെന്ന് ജോ ജോസഫ്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തിയെന്ന് തൃക്കാക്കര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാര്‍ കൂടുതലായെത്തിയത് LDF ന് അനുകൂലമാകും.

കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട ഒരാവശ്യവുമില്ലെന്നും അതിന്റെ നടപടി ഉണ്ടല്ലോയെന്നും അത് നടക്കട്ടെയെന്നും ജോ ജോസഫ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായെന്നും ഒരു വോട്ടും ചോരില്ലെന്നും ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News