
ആർത്തവ വേദന(mennstrual pain)കാരണം പുരുഷനാവാൻ ആഗ്രഹിക്കുന്നുവെന്ന തുറന്നുപറച്ചിലുമായി ചൈനയുടെ ടെന്നീസ് താരം ഷെങ് ക്വിന്‍വെന്‍. കടുത്ത വയറുവേദന മൂലം തിങ്കളാഴ്ച്ച ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാംതെക്കെതിരെ ഫ്രഞ്ച് ഓപ്പണില്‍ ഞെട്ടിക്കുന്ന വിജയം നേടാമെന്ന തന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതോടെയാണ് താരത്തിന്റെ പുതിയ ആഗ്രഹം.
ഇത് പെണ്‍കുട്ടികളുടെ മാത്രം കാര്യമാണെന്ന് ആര്‍ത്തവ വേദനയെക്കുറിച്ച് ഷെങ് പറഞ്ഞു. “ആര്‍ത്തവ സമയത്തെ ആദ്യ ദിവസം എല്ലായ്‌പ്പോഴും വളരെ കഠിനമാണ്. ഈ അവസ്ഥയിലാണ് ഞാന്‍ പലപ്പോഴും മത്സരിക്കേണ്ടി വരുക. പക്ഷേ ഇനി എനിക്ക് ഈ അവസ്ഥയില്‍ മത്സരിക്കാനാവില്ല. ഈ ദുരവസ്ഥയില്‍ നിന്നും മോചനം കിട്ടണമെങ്കില്‍ ഞാനൊരു പുരുഷനാവേണ്ടി വരും”. ഷെങ് ക്വിന്‍വെന്‍ പറയുന്നു.
“കാലിന് ഏല്‍ക്കുന്ന പരിക്കുകള്‍ കഠിനമാണ്. എന്നാല്‍ ആര്‍ത്തവ സമയത്തെ വയറുവേദയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരം വേദനകള്‍ നിസാരമാണ്. ആര്‍ത്തവ സമയത്ത് കളിക്കാന്‍ കഴിയാറില്ല. അത്രക്ക് ദുസഹമാണ് ആ ദിവസങ്ങള്‍.
ഞാന്‍ കോര്‍ട്ടില്‍ എന്റെ ഏറ്റവും നല്ലത് നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ കോര്‍ട്ടില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും” ഷെങ് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here