ദില്ലി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ എസ്എഫ്ഐ പ്രവസർത്തകർക്ക് നേരെ എബിവിപി പ്രവർത്തകരുടെ ക്രൂര മർദനം. ജാതീയമായി അതിക്ഷേപിച്ചും, അസഭ്യം പറഞ്ഞുമായിരുന്നു അക്രമം നടത്തിയത്.

നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. എബിവിപിയുടെ അക്രമത്തിനെതിരെ പോലീസിൽ പരാതി നൽകി. അക്രമത്തെ എസ്എഫ്ഐ ശക്തമായി അപലപിച്ചു. പ്രൈഡ് മാർച്ചിന് മുന്നോടിയായുള്ള ക്യാമ്പയിനിൽ പങ്കെടുക്കുമ്പോഴാണ് മലയാളികൾ ഉൽപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബീവിപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

ജാതീയമായി അധിക്ഷേപിച്ചും, അസഭ്യം പറഞ്ഞുമായിരുന്നു അക്രമം.. എബിവിപി പ്രവാത്തകർ നടത്തിയ അക്രമതിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അമൻ, സച്ചിൻ എന്നീ വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. എബിബിപിയുടെ അക്രമ രാഷ്ട്രീയത്തെ എസ്എഫ്ഐ ശക്തമായി അപലപിച്ചു.

രാംജസ് കോളേജിൽ ഉള്ള എബിവിപി പ്രവർത്തകർ അല്ലെന്നും പുറത്തു നിന്നും എബിവിപിയുടെ പ്രവർത്തകർ എത്തിയാണ് ആക്രമിച്ചതെന്നും എസ്എഫ്ഐ പ്രവാത്തകർ പറഞ്ഞു.

ജെഎൻയുവിൽ കടന്നുകയറി ഐഷി ഘോഷ് ഉൾപ്പെടെയുളള എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചവരും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടെന്നും പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.. വിഷയത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here