Covid : മുംബൈയിലും പുനെയിലും കൊവിഡ് കേസുകൾ കൂടുന്നു; മാസ്ക് ധരിക്കണമെന്ന്  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. മുംബൈയിലും പൂനെയിലുമാണ് അതിവേഗ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു.

വ്യാഴാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ്  സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചത്.  ഏപ്രിൽ മുതൽ. മുംബൈയിലും പൂനെയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി യോഗം വിലയിരുത്തി. രണ്ട് ജില്ലകളുടെ പ്രതിവാര പോസിറ്റീവ് നിരക്ക് സംസ്ഥാനത്തേക്കാൾ കൂടുതലാണ്.

മുംബൈയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്, പൂനെയിൽ ഇത് 2.16 ശതമാനമാണ്, രണ്ടും സംസ്ഥാനത്തിന്റെ നിരക്കായ 1.59 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. മുംബൈയിലും പുനെയിലും അധികൃതർക്ക് കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ്.

Omicron: മഹാരാഷ്ട്രയിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദം

തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര(Maharashtra)യിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ബി.ജെ മെഡിക്കൽ കോളജിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണിന്റ ബി.എ.4, ബി.എ.5 വകഭേദങ്ങൾ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷിയുള്ളവയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News