പഠന സൗകര്യത്തിനായി സമര മുഖത്തുള്ള തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എസ്എഫ് ഐ

തിരുവനന്തപുരം പ്രസ്സ് ക്ലബിന് കീഴിലുള്ള ജേർണലിസം വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലാണെന്നും വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ എസ് എഫ് ഐ സമരമുന്നണിയിലുണ്ടാകുമെന്ന് എസ്എഫ്ഐ.

കേരളത്തിലെ പ്രധാന മാധ്യമ പഠന സ്ഥാപനങ്ങളിലൊന്നായ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന നിലപാടുകളുമായാണ് തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ ഭരണസമിതി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുക്കുന്നതിലേക്ക് മാത്രമായി ഭരണസമിതിയുടെ ഉത്സാഹം ചുരുങ്ങുന്ന നിലയാണുള്ളത്.

വിദ്യാർത്ഥികൾക്കാവശ്യമായ യാതൊരുവിധ പഠനസൗകര്യങ്ങളും ഒരുക്കാൻ പ്രസ്സ് ക്ലബ്‌ ഭരണ സമിതി തയ്യാറാകുന്നില്ല. എഡിറ്റ്‌ സ്യൂട്ട്, ക്യാമറ, കമ്പ്യൂട്ടർ അടക്കമുള്ള അടിസ്ഥാന പഠനോപകരണങ്ങളെങ്കിലും ലഭ്യമാക്കണമെന്ന് അധ്യാപകരും വിദ്യാർത്ഥികളും ആവശ്യമുന്നയിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

കഴിഞ്ഞ 5 മാസമായി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കും ഫാക്കൽറ്റികൾക്കും ശമ്പളവും ഹോണറേറിയവും നൽകാൻ ഭരണസമിതി തയ്യാറായിട്ടില്ല.
ഭരണസമിതിയെ എതിർക്കുന്ന അദ്ധ്യാപകരെ പിരിച്ചുവിട്ടും, വിദ്യാർത്ഥികൾക്കാവശ്യമായ മികച്ച പഠനാന്തരീക്ഷം നിഷേധിച്ചും സംസ്ഥാനത്തെ മികച്ച മാധ്യമ പഠന സ്ഥാപനങ്ങളിൽ ഒന്നായിരുന്ന ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള മാനേജിങ് കമ്മിറ്റിയുടെ ബോധപൂർവ്വമായ ശ്രമം പ്രതിഷേധാർഹമാണ്.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ സ. കെ അനുശ്രീ അഭിവാദ്യം ചെയ്തു, വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ എസ് എഫ് ഐ സമരമുന്നണിയിലുണ്ടാകുമെന്നും എസ്എഫ്ഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News