നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട്  നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമദ് (13 )ആണ് മരിച്ചത് സുഹൃത്ത് താഴെ കണ്ടത്തിൽ മിസ്ഹബ് 13 ന് വേണ്ടി തിരച്ചിൽ തുടരുകയാണ് .

വൈകുന്നേരം ആറ് മണിയോടെ ഉമ്മത്തൂർ സ്ക്കുളന് സമീപത്തെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ ആറ് വിദ്യാർത്ഥികളിൽ രണ്ട് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

സ്വയം നീന്തി കരയ്ക്ക് എത്തിയവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ മുഹമ്മദിനെ കരയ്ക്ക് എത്തിച്ച് വടകര ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് ഏഴ് മണിയോടെയാണ് മുഹമ്മദ് മരിച്ചത്. ചേലക്കാട് നിന്ന് അഗ്നിശമന സേന എത്തി തിരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News