അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ ഭാവം: മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ആർത്തി പണ്ടാരങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കൊല്ലത്ത്
എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി കിലയുമായി ചേർന്ന് ജനപ്രതിനിധികൾക്കായി ഒരുക്കിയ സർട്ടിഫിക്കറ്റ് കോഴ്‌സിൻ്റെ അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് ഇവരുടെ ഭാവം. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ കാര്യക്ഷമമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും അവാര്‍ഡ് ദാനവും. നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ധനകാര്യ വകുപ്പ് 1500 കോടി രൂപ മേഖലയ്ക്ക് നീക്കി വച്ചത്.
മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് ശ്രീനാരായണ ഓപ്പണ്‍ യൂണിവെഴ്‌സിറ്റിയെന്ന് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്റ് പ്രകാശനവും നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.

ശ്രീ നാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here