കുത്തിനിറച്ച് കൊണ്ടുപോയാല്‍ ഇനി പണി കിട്ടും ! വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് സ്‌കൂള്‍  വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും ബസ്സുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വീണ്ടും സ്‌കൂളുകള്‍ സജീവമാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളുടേയും വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെടുകയോ, അപകടം വരുത്തുകയോ ചെയ്ത ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ എത്തുകയാണെങ്കില്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് നിര്‍ബന്ധം  രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ്  വിദ്യ വാഹനം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തെ കൃത്യമായി കണ്ടെത്തുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ വാഹനം കണ്ടെത്തി അടിയന്തര സഹായം എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാണ്. വാഹനങ്ങളില്‍  വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എന്നും എസ് ശ്രീജിത്ത് അറിയിച്ചു.

പാഠം ഒന്ന്, പള്ളിക്കൂടം; കൊവിഡ് കാലത്തെ അതിജീവിച്ച് കുട്ടികള്‍ ഇന്ന് വീണ്ടും സ്കൂളിലേക്ക്

പുത്തന്‍ ഉടുപ്പും പുസ്തകളുമായി കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. സംസ്ഥാനതല പ്രവേശേനാത്സവം തിരുവനന്തപുരം കഴക്കൂട്ടം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസില്‍ പുതുതായി എത്തുന്നത് 4 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്.

2 വര്‍ഷത്തെ കൊവിഡ് കാലെത്ത ഇടവേളക്കുശേഷം സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്.സംസ്ഥാനതല പ്രവേശേനാത്സവം തിരുവനന്തപുരം കഴക്കൂട്ടം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന് കഴക്കൂട്ടം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.സ്‌കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. അധ്യായന വര്‍ഷം സ്‌കൂള്‍ കലോത്സവം , പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ക്ലാസ് ഒരുക്കും.

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സ്‌കൂള്‍ മാനുവല്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂർത്തിയായി.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല.എല്ലാം പഠിക്കണം, എല്ലാവരും ഒന്നിച്ച് പഠിക്കണം.

ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News