ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് സർവ്വ നാശം: കോടിയേരി

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് സർവ്വ നാശമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക്കയാണ് സി പി ഐ എമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന കേരളം ജനപക്ഷ ഭരണത്തിന്റെ മാതൃകയാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബി ജെ പി ഭരണത്തിൽ കടുത്ത ദുരിതത്തിലൂടെയാണ് രാജ്യത്തെ ജനങ്ങൾ കടന്നു പോകുന്നതെന്ന് കോടിയേരി പറഞ്ഞു.എട്ട് വർഷമായി അധികാരത്തിൽ തുടരുന്ന മോഡി സർക്കാർ ജനജീവിതം ദുസ്സഹമാക്കി.ഒരു തവണ കൂടി ബി ജെ പി അധികാരത്തിലെത്തിയാൽ രാജ്യത്തിന് സർവ്വ നാശമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകിയാണ് കേരളത്തിലെ എൽ ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നത്.കേരളം നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

കണ്ണൂർ വലിയന്നൂരിൽ എൻ അബ്ദുള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി.ചടങ്ങിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ,ജില്ലാ കമ്മറ്റിയംഗം പി കെ ശബരീഷ് കുമാർ എൻ അബ്ദുള്ളയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News