നടിയെ പീഡിപ്പിച്ച കേസ്: അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്‍റെ നിലപാട് തേടിയിരുന്നു. അതിജീവിതക്ക് ഭീതിവേണ്ടെന്ന്  ഹർജി നേരത്തെ പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേ സമയം തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം തേടി അന്വേഷണ സംഘം സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

സമയം നീട്ടി നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും ക്രൈം ബ്രാഞ്ച് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Rima Kallingal: അതിജീവിതയുടെ കൂടെനിന്ന സർക്കാരാണിത്‌; വേറെയേത്‌ സർക്കാരാണെങ്കിലും ഇതുപോലുള്ള ഇടപെടൽ ഉണ്ടാകില്ല: റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക്‌ തന്റെ ഭാഗം പറയുന്നതിന്‌ തെരഞ്ഞെടുപ്പ്‌ സമയം ബാധകമാണെന്ന്‌ കരുതുന്നില്ലെന്ന്‌ നടി റിമാ കല്ലിങ്കൽ(rima kallingal). എല്ലാ ചർച്ചകളും തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ യാദൃശ്ചികമായി നടന്നതാണ്‌.

രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സാഹചര്യം വന്നപ്പോൾ അതിജീവിതതന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.

ഇത്രയും കാലം അതിജീവിതയുടെ കൂടെനിന്ന സർക്കാരാണിത്‌. വേറെ ഏത്‌ സർക്കാരാണെങ്കിലും ഇതുപോലുള്ള ഇടപെടൽ ഉണ്ടാകുമെന്ന്‌ കരുതുന്നില്ല. മുഖ്യമന്ത്രിയും സർക്കാരും അതിജീവിതയുടെ കൂടനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകൾ ഓഴിവാക്കാനാണ്‌ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്‌.

കാര്യങ്ങൾ രാഷ്ട്രീയമായി കൊണ്ടുപോകാൻ അതിജീവിതയ്ക്ക്‌ താൽപ്പര്യമില്ലെന്നാണ്‌ അവരോട്‌ സംസാരിച്ചതിൽനിന്ന്‌ മനസിലായതെന്നും ഉപതെരഞ്ഞെടുപ്പിൽ കൊച്ചിൻ പബ്ലിക്‌ സ്‌കൂളിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട്‌ രേഖപ്പെടുത്തിയശേഷം റിമ പറഞ്ഞു.

നടൻ സിദിഖിന്റെ പ്രസ്‌താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ “ഞാൻ അത്രയും തരംതാഴാൻ ഉദ്ദേശിക്കുന്നില്ല’ എന്നും റിമ പറഞ്ഞു.

അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കിൽ ജഡ്‌ജിയെ മാറ്റണമെന്ന്‌ ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ്‌ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News