നഗര വികസനം മുടക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യം തകർത്ത്‌ തിരുവനന്തപുരം കോർപറേഷൻ ഭരണ സമിതി

സ്‌പെഷ്യൽ കൗൺസിൽ കരുവാക്കി നഗര വികസനം മുടക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യം തകർത്ത്‌ കോർപറേഷൻ ഭരണ സമിതി. പാസാക്കിയ ബജറ്റുമായി ബന്ധപ്പെട്ട്‌ വീണ്ടും ചർച്ച നടത്തി  വികസന പ്രവർത്തനങ്ങൾ മുടക്കാനും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനുമായിരുന്നു നീക്കം. നിയമവിരുദ്ധമായ ചർച്ച അനുവദിക്കാതെ ഭരണസമിതി ബിജെപിയുടെ നീക്കം മുളയിലെ നുള്ളി.

ബിജെപിയാണ്‌ സ്‌പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. 2020-21ലെ വാർഷിക ഭരണ റിപ്പോർട്ടും ബജറ്റും ബന്ധപ്പെടുത്തി പുകമറ സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ കൗൺസിലിന്റെ തുടക്കത്തിൽ തന്നെ ഭരണ സമിതി അംഗങ്ങൾ ക്രമപ്രശ്‌നം ഉന്നയിച്ചു. പാസാക്കിയ ബജറ്റ്‌ വീണ്ടും ചർച്ച ചെയ്യുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി.

നേരത്തെ ചർച്ച ചെയ്യാൻ രണ്ട്‌ ദിവസം അനുവദിച്ചിരുന്നതും ഓർമിപ്പിച്ചു. ആദ്യ ദിനം ബിജെപി അംഗങ്ങൾ അവർക്ക്‌ പറയാനുള്ളതെല്ലാം പറഞ്ഞ്‌ മേയറുടെയും ഡെപ്യൂട്ടിമേയറുടെയും മറുപടിക്ക്‌ കാക്കാതെ ഇറങ്ങിപ്പോയെന്നും രണ്ടാം ദിനം ബജറ്റ്‌ കീറിയെറിഞ്ഞ്‌ നഗരവാസികളെ  വെല്ലുവിളിച്ചതായും പറഞ്ഞു.  ബിജെപി കൗൺസിൽ അംഗങ്ങൾ അന്ന്‌ ബജറ്റ്‌ കീറിയെറിയുന്ന  ഫോട്ടോയും ഉയർത്തിക്കാട്ടി. ഇതോടെ സ്‌പെഷ്യൽ കൗൺസിൽ ആവശ്യപ്പെട്ടവർ പ്രതിരോധത്തിലായി.

ബജറ്റുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കേണ്ടത്‌ ഓഡിറ്റ്‌ വിഭാഗമാണെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട്‌ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ചർച്ച ശരിയല്ല. ഇക്കാര്യത്തിൽ വിദഗ്‌ധരുടെ അഭിപ്രായം തേടിയതായും ചർച്ച അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. കൗൺസിൽ പിരിയുകയും ചെയ്‌തു. ദുർബല പ്രതിഷേധമുയർത്തി ബിജെപി അംഗങ്ങളും സ്ഥലംകാലിയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News