ഇന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി: മന്ത്രി വി ശിവന്‍കുട്ടി

ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുകയാണ്. ആ സാഹചര്യത്തില്‍ ഏറ്റവും ആദ്യം നോക്കേണ്ടത് ഞാന്‍ പഠിച്ച സ്‌കൂളിലെ കാര്യം തന്നെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശ്ിവന്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു. ഞാന്‍ പഠിച്ച സ്‌കൂള്‍ ആണ് ഗവണ്‍മെന്റ് ചെറുവയ്ക്കല്‍ എല്‍ പി സ്‌കൂള്‍.

ഒന്നു മുതല്‍ നാലു വരെ പഠിച്ചത് ഇവിടെയാണ്. മന്ത്രി അതിനുശേഷം പല തവണ പല പരിപാടിക്ക് ഞാന്‍ ഇവിടെ എത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഈ സ്‌കൂളിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പുതിയ ഒരു കെട്ടിടം പണിയാന്‍ 2 കോടി 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി എല്ലാ സ്‌കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഞാനൊക്കെ പഠിച്ച സമയങ്ങളില്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്ന് പറയുന്നത് വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ള കുട്ടികള്‍ ആയിരുന്നു. അല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനോ ഉച്ചഭക്ഷണം കിട്ടുന്നതിനു വേണ്ടിയോ മാത്രം പൊതുവിദ്യാലയങ്ങളെ ആശ്രയിച്ച കുട്ടികളുണ്ടായിരുന്നു ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്.

എന്നാല്‍ ഇന്ന് അതൊക്കെ മാറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ആണ് ഇന്ന് പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനായി എത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമാണ് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത്. എന്നാല്‍ ഇന്ന് കുട്ടികളുടെ രക്ഷകര്‍ത്താവായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി.

ഓരോ വിദ്യാര്‍ഥികളുടെയും രക്ഷിതാവായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞു വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഇറങ്ങുന്ന സമയം മുതല്‍ അവര്‍ തിരിച്ചു വീട്ടില്‍ എത്തുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാരും അദ്ധ്യാപകരും നോക്കുന്ന സാഹചര്യമാണ് ഇന്ന് കാണാന്‍ കഴിയുന്നത്. കൂടാതെ കൊവിഡ് സമയങ്ങളിലും ധൈര്യമായി വിദ്യാലയങ്ങള്‍ തുറന്നത് കേരളമാണ്.

വീടുകള്‍ വിദ്യാലയം ആക്കികൊണ്ട് വിദ്യ പറഞ്ഞുകൊടുത്ത ഒരു സംസ്ഥാനം കൂടിയാണ് കേരളം. കൊവിഡ് സമയത്ത് ബോര്‍ഡ് പരീക്ഷ നടത്തിയ ഒരു സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നത് കേരളമാണെന്ന് നീതിആയോഗ് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ഏകദേശം ഒരു ആറു വര്‍ഷം കൊണ്ട് ഇത്രയും അധികം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ച വിദ്യാലയങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here