കൊവിഡ്: മുംബൈ വീണ്ടും ആശങ്കയിൽ;  നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു 

മുംബൈയിൽ കൊവിഡ് ഹോസ്പിറ്റലൈസേഷൻ 231% വർധിച്ചതോടെ  കൂടുതൽ നിയന്ത്രണങ്ങൾക്കുള്ള നിബന്ധനകൾ നിരത്തി ആരോഗ്യ വകുപ്പ്.  രണ്ടു മാസമായി രോഗവ്യാപനത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ്   മുംബൈയിലെ സർക്കാർ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉയർത്തിയിരിക്കുന്നത്.  .

ഏപ്രിലിനെ അപേക്ഷിച്ച്  കൊവിഡ് രോഗബാധിതരുടെ എണ്ണം  മുംബൈയിലെ  ആശുപത്രികളിൽ ഗണ്യമായി വർധിച്ചതായി ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് -19 സ്ഥിരീകരിച്ച്  തിങ്കളാഴ്ച വരെ നഗരത്തിലെ ആശുപത്രികളിൽ 215 രോഗികളെയാണ് പ്രവേശിപ്പിച്ചത്. ഇത് ഏപ്രിലിൽ 65 ഉം മാർച്ചിൽ 149 ഉം ആയിരുന്നു. എന്നിരുന്നാലും, ഒമിക്‌റോൺ തരംഗത്തിൽ 19,200 കേസുകളാണ് മുംബൈയിൽ  രേഖപ്പെടുത്തിയിരുന്നതെന്നും അത്തരമൊരു  സാഹചര്യം ഇപ്പോഴില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.

കൊവിഡ്-19  കൂടുതലും ബാധിച്ചിരിക്കുന്നത്  60 വയസ്സിന് മുകളിലുള്ളവരോ  ഇതര രോഗാവസ്ഥകളുള്ളവരിലോ ആണെന്ന്  അധികൃതർ പറഞ്ഞു  . അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരം കവിയുന്നത് തുടരുകയാണെങ്കിൽ മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ സിറ്റി ഗാർഡിയൻ മന്ത്രി അസ്ലം ഷെയ്ഖ് മുന്നറിയിപ്പ് നൽകി.

“രോഗികൾ കൂടുന്നതിന്റെ വേഗത കണക്കിലെടുക്കുമ്പോൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. വിമാനക്കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ആളുകൾ ശ്രദ്ധിച്ചില്ലെങ്കിൽ, ഉപരോധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല,” അസ്ലം ഷെയ്ഖ് പറഞ്ഞു.

Covid Positive : രാജ്യത്ത് 2745 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2745 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവർ 18,386 പേരാണ്.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവുമാണ്.

അതേസമയം മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുകയാണ്.. മുംബൈയിലും പൂനെയിലുമാണ് അതിവേഗ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു.

വ്യാഴാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ്  സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ വർദ്ധനവിനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചത്.  ഏപ്രിൽ മുതൽ. മുംബൈയിലും പൂനെയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി യോഗം വിലയിരുത്തി. രണ്ട് ജില്ലകളുടെ പ്രതിവാര പോസിറ്റീവ് നിരക്ക് സംസ്ഥാനത്തേക്കാൾ കൂടുതലാണ്.

മുംബൈയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്, പൂനെയിൽ ഇത് 2.16 ശതമാനമാണ്, രണ്ടും സംസ്ഥാനത്തിന്റെ നിരക്കായ 1.59 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. മുംബൈയിലും പുനെയിലും അധികൃതർക്ക് കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ്.

Omicron: മഹാരാഷ്ട്രയിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദം

തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര(Maharashtra)യിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ബി.ജെ മെഡിക്കൽ കോളജിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണിന്റ ബി.എ.4, ബി.എ.5 വകഭേദങ്ങൾ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷിയുള്ളവയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here