വേനല്‍മഴ തകര്‍ത്തു; ഇത്തവണ 85 ശതമാനം അധിക വേനല്‍മഴ ലഭിച്ചു

സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ തകര്‍ത്തു പെയ്തു. 85 ശതമാനം അധിക വേനല്‍മഴയാണ് ഇക്കുറി കേരളത്തില്‍ ലഭിച്ചത്. മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ സാധാരണ 361.5 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലീമീറ്റര്‍ പെയ്തതായാണ് കണക്കുകള്‍.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം വേനല്‍ മഴ ലഭിച്ചത്. 92 ദിവസം നീണ്ട സീസണില്‍ 1007.6 മില്ലീമീറ്റര്‍ മഴയാണ് എറണാകുളം ജില്ലയില്‍ പെയ്തത്. കോട്ടയം (971.6 മില്ലിമീറ്റര്‍), പത്തനംതിട്ട (944.5 മില്ലിമീറ്റര്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും കുറവ് കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ്.

കാസര്‍കോട് (473 മില്ലിമീറ്റര്‍), പാലക്കാട് (396.8 മില്ലിമീറ്റര്‍) എന്നിങ്ങനെയാണ് ഈ ജില്ലകളില്‍ ലഭിച്ച വേനല്‍മഴ. എറണാകുളം ജില്ലയില്‍ 152%, കോട്ടയത്ത് 124% എന്നിങ്ങനെ അധികമഴ ലഭിച്ചു. കോട്ടയം തീക്കോയിയില്‍ 1422 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

എല്ലാ ജില്ലകളിലും ശരാശരിയിലും അധികം മഴ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ കഴിഞ്ഞവര്‍ഷം ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 108% മഴ അധികം ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here