School Open : സംസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിൽ അധ്യയന വർഷം ആരംഭിച്ചു

സംസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിൽ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോൽസത്തിന് വർണ്ണാഭമായ തുടക്കം . മുഖ്യമന്ത്രിയും , വിഴിഷ്ടാതിഥികളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു .

സംസ്ഥാനത്തെമ്പാടും ആയി 42 ലക്ഷത്തിലധികം കുട്ടികൾ ആണ് ഇന്ന് പൊതു വിദ്യാലയത്തിലേക്ക് എത്തിയത്. 4 ലക്ഷത്തിൽ അധികം കുരുന്നുകൾ ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കുട്ടികളെ വരവേൽക്കാൻ ഒരോ സ്കൂളിലും വർണ്ണാഭമായ ചടങ്ങുകൾ ആണ് സംഘടിപ്പിച്ചത്.

ആദ്യമായി വിദ്യാലയങ്ങളിൽ എത്തിയവർക്ക് ബാഗും ,കുടയും ,മധുരവും നൽകി കഴക്കൂട്ടം സ്കൂളിൽ സംസ്ഥാന തല പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ 6 വർഷനത്തിനിടയിൽ പൊതു വിദ്യാഭ്യാസ മണ്ഡലത്തിൽ വന്ന മാറ്റം എടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗം നിർവഹിച്ചത്

രണ്ട് വർഷമായി മുടങ്ങി കിടന്ന യുവജനനോൽസവം , കായിക മേളകൾ , ശാസ്ത്രമേള എന്നീ വ നടത്താൻ തീരുമാനിച്ചതായി പ്രവേശനോൽസവത്തിന് അധ്യക്ഷത വഹിച്ച വി. ശിവൻകുട്ടി പ്രഖ്യാപിച്ചു

രണ്ട് വർഷമായി മുടങ്ങി കിടന്ന പ്രവേൽശനോൽസവം പ്രൗഢ ഗംഭീരമായി സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.മന്ത്രിമാരായ എം വി ഗോവിന്ദൻ മാസ്റ്റർ , ആൻറണി രാജു , കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ , VK പ്രശാന്ത് MLA , റസൂൽ പൂക്കുറ്റി , ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ അഡ്വ. സുരേഷ് കുമാർ , മുഹമ്മദ് ഹനീഫ് ,ജീവൻ ബാബു എന്നീവർ ആശംസകൾ നേർന്നു.

പൊതുവിദ്യാലയങ്ങള്‍ മാറിയത് നാട് കാണുന്നുണ്ട്; അടച്ചിരിക്കേണ്ട സമയത്തും കേരളത്തില്‍ വിദ്യാഭ്യാസത്തിന് കുറവുണ്ടായില്ല: മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 6 വര്‍ഷംകൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ കൂടി. പൊതുവിദ്യാലയങ്ങള്‍ മാറിയത് നാട് കാണുന്നുണ്ട്.

കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News