ബ്രജേഷ് കലപ്പ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു; ഇനി ആം ആദ്മിയില്‍

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ രാജി തുടരുന്നു. മുതിര്‍ന്ന നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പയാണ് ഇന്ന് രാജിവെച്ചത്. ഒരു മസത്തിനിടെ കോണ്ഗ്രസില് നിന്നും രാജിവെക്കുന്ന നാലാമത്തെ ദേശീയ നേതാവാണ് ബ്രിജേഷ്. ആംആദ്മിയില്‍ ബ്രിജേഷ് ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിജേഷ് കലപ്പ കോണ്‍ഗ്രസില്‍ നിന്നുമുള്ള രാജി അറിയിച്ചത്…അടുത്തകാലത്തായി പാര്‍ട്ടി പ്രവര്‍ത്തനരഹിതമായി തോന്നിയതിനാലും ആവേശമില്ലാത്തതിനാലും ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നതെന്ന വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.

1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 1997 മുതല്‍ ദേശിയതലതതില്‍ കോണ്‍ഗ്രസിലെ വിവിധ ചുമതലകള്‍ ബ്രിജേഷ് കലപ്പ വഹിച്ചിരുന്നു. 2013 മുതല്‍ ഹിന്ദി,ഇംഗ്ലീഷ്,കന്നഡ,ചാനലുകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നയാളാണ് ബ്രിജേഷ്. ഏകദേശം 6490 ലധികം സംവാദങ്ങളില്‍ പങ്കെടുത്തയാളാണ് ബ്രിജേഷ് കലപ്പ.

ഹാര്‍ദിക്ക്, സുനില്‍ ജാഖര്‍, കബില്‍ സിബലിനും പിന്നാലെ കഴിഞ്ഞ ഒരു മാസത്തിനിടെ കോണ്‍ഗ്രസ് വിടുന്ന നാലാമത്തെ ദേശീയ നേതാവാണ് ബ്രിജേഷ് കലപ്പ അതേസമയം ഹാര്‍ദ്ദിക് നാളെ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here