Tovino; ടൊവിനോ തോമസിന്റെ ഡിയർ ഫ്രണ്ട് ജൂൺ 10ന് തീയറ്ററിൽ

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘അയാള്‍ ഞാനല്ല’എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ട്’ (Dear Friend) ജൂൺ 10ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിർവ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here